തൃശൂര്‍ : തൃശൂരില്‍ രണ്ടിടത്ത് കാട്ടാനക്കൂട്ടമിറങ്ങി. പീച്ചി മയിലാട്ടുംപാറയിലും തുമ്പൂര്‍മുഴിയിലുമാണ് കാട്ടാനകള്‍ ഇറങ്ങിയത്. പീച്ചി മയിലാട്ടുംപാറയിലിറങ്ങിയ കാട്ടാനക്കൂട്ടം വാഴ കൃഷി നശിപ്പിച്ചു.
കിഴക്കേക്കുടിയിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് കാട്ടാനകള്‍ ഇറങ്ങിയത്. പുലര്‍ച്ച രണ്ട് മണിക്ക് ഇറങ്ങിയ കാട്ടാനകളെ രണ്ട് മണിക്കൂര്‍ നിണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് തുരത്തിയത്. 400 പൂവന്‍ വാഴകളാണ് കാട്ടാനകള്‍ നശിപ്പിച്ചത്.
തുമ്പൂര്‍മുഴി വിനോദസഞ്ചാര കേന്ദ്രത്തിന്റെ സമീപത്തെ പുഴയിലേക്കാണ് കാട്ടാനകളിറങ്ങിയത്.ഇതോടെ വിനോദ സഞ്ചാരികള്‍ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഈ പ്രദേശത്ത് അഞ്ച് ആനകളെ കണ്ടതായി നാട്ടുകാര്‍ പറയുന്നു. കാട്ടാനക്കൂട്ടം ഏഴാറ്റുമുഖം ഭാഗത്തേയ്ക്ക് നീങ്ങിയതായാണ് വിവരം. ഇതോടെ പ്രകൃതിഗ്രാമിലേയ്ക്ക് എത്തുന്ന സന്ദര്‍ശകരെ പുഴയിലിറങ്ങാന്‍ അനുവദിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
Discussion about this post