വിദ്യാർത്ഥികളെ ആശങ്കയിലാഴ്ത്തി മലബാറിൽ സീറ്റ് ക്ഷാമം രൂക്ഷം. ആറ് ജില്ലകളിലായി 30652 പ്ലസ് വൺ സീറ്റുകളുടെ കുറവാണുള്ളത്. 225702 കുട്ടികളാണ് മലബാറിൽ ഇത്തവണ പ്ലസ് വൺ പ്രവേശനത്തിന് യോഗ്യത നേടിയത്. എന്നാൽ നിലവിലുള്ള സീറ്റുകൾ 195050 മാത്രമാണ്. 30652 സീറ്റുകളുടെ കുറവാണ് ഉള്ളത്. സിബിഎസ്ഇ കുട്ടികളുടെ എണ്ണം കൂടിയായാൽ ഇത് പിന്നെയും വർധിക്കും. വിജയശതമാനം കൂടിയത് കൊണ്ട് ഇഷ്ടവിഷയം പഠിക്കാനുള്ള അവസരത്തിനും വെല്ലുവിളിയാകും. കഴിഞ്ഞ കൊല്ലത്തെപ്പോലെ സീറ്റ് വർധിപ്പിക്കുകയെന്നത് പരിഹാരമല്ലെന്നും അത് പഠന നിലവാരത്തെ വലിയ തോതിൽ ബാധിക്കുന്നുവെന്നുമാണ് അധ്യാപകരുടെ പരാതി.
സീറ്റ് ക്ഷാമം പഠിച്ച വി കാർത്തികേയൻ കമ്മിറ്റി മലബാറിൽ 150 അധിക ബാച്ചുകൾ വേണമെന്നാണ് സർക്കാരിന് നൽകിയിരിക്കുന്നു ശുപാർശ. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളിലെ കുട്ടികൾ തീരെ കുറഞ്ഞ ബാച്ചുകൾ ഇവിടേക്ക് മാറ്റാമെന്നുമാണ് കമ്മിറ്റിയുടെ നിർദേശം. സ്കൂളുകളിലെ സൗകര്യങ്ങൾ അടക്കം ഉള്ള കാര്യങ്ങൾ കണക്കിലെടുത്താൽ ശുപാർഷയിലെ കാര്യങ്ങൾ നടത്തുക എളുപ്പമാവില്ല.
എന്നാൽ ഒന്നാം വർഷ ഹയർസെക്കൻഡറി ക്ലാസിൽ ചേരാൻ ആഗ്രഹിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും അതിന് അവസരം ഉണ്ടാക്കുമെന്നാണ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷമുണ്ടായ 81 അധിക ബാച്ച് ഇത്തവണയും തുടരും. താലൂക്ക് തലത്തിൽ ലിസ്റ്റ് ശേഖരിക്കാൻ നിർദ്ദേശം നൽകിയതായും മന്ത്രി വ്യക്തമാക്കി.
Summary: Plus one admission: Seat shortage in Malabar
Discussion about this post