ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പ്രതിദിനം വിറ്റഴിക്കുന്നത് 115 കോടി രൂപയുടെ മദ്യം. സംസ്ഥാന എക്‌സൈസ് വകുപ്പാണ് ഈ വിവരം പുറത്തു വിട്ടത്. രണ്ട് വര്‍ഷം കൊണ്ടാണ് ഗണ്യമായ വര്‍ദ്ധനവ് മദ്യവില്‍പ്പനയില്‍ രേഖപ്പെടുത്തിയത്. നേരത്തെ പ്രതിദിനം 85 കോടി രൂപയ്ക്ക് വരെയായിരുന്നു സംസ്ഥാനത്ത് മദ്യ വില്‍പ്പന നടന്നിരുന്നത്. വിവിധ ജില്ലകളില്‍ പ്രതിദിനം 12 മുതല്‍ 15 കോടി രൂപയുടെ മദ്യവില്‍പ്പന നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ദിവസേനയുള്ള മദ്യ വില്‍പ്പനയില്‍ നോയിഡയും ഗാസിയാബാദുമാണ് ഒന്നാം സ്ഥാനത്തുള്ളത്. 13 മുതല്‍ 14 കോടി രൂപയ്ക്ക് വരെ പ്രതിദിനം ഈ ജില്ലകളില്‍ മദ്യവില്‍പ്പന നടക്കുന്നുണ്ട്. ആഗ്രയാണ് മദ്യവില്‍പ്പനയില്‍ രണ്ടാം സ്ഥാനത്ത്. 12 മുതല്‍ 13 കോടി രൂപയ്ക്ക് വരെ ഇവിടെ മദ്യവില്‍പ്പന നടക്കുന്നുണ്ട്. ദിനംപ്രതി പത്ത് കോടി രൂപയ്ക്കടുത്ത് മദ്യം വില്‍ക്കുന്ന മീററ്റാണ് മൂന്നാം സ്ഥാനത്തുള്ളത്. ലഖ്‌നൗ (1012 കോടി), കാണ്‍പൂര്‍ (എട്ട്പത്ത് കോടി), വാരണാസി (ആറ്എട്ട് കോടി) എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്കുകള്‍.
അയല്‍സംസ്ഥാനമായ ഹരിയാനയില്‍ 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 6,786 കോടി രൂപയുടെ മദ്യവില്‍പ്പന നടന്നിട്ടുണ്ടെന്നും എക്‌സൈസ് പുറത്ത് വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഇത് ഗണ്യമായി വര്‍ധിച്ച് 2022-23 സാമ്പത്തിക വര്‍ഷത്തിലെത്തുമ്പോള്‍ 9,687 കോടിയായി. ഉത്തര്‍പ്രദേശിനെ അപേക്ഷിച്ച് മദ്യത്തിന് വില കുറവുള്ള ഹരിയാനയില്‍ ശരാശരി 26.53 കോടി രൂപയാണ് പ്രതിദിനം മദ്യവില്‍പ്പനയില്‍ നിന്നുള്ള വരുമാനം.
Summary: 115 crores in daily liquor sales in Uttar Pradesh
Discussion about this post