ഇരുചക്രവാഹനത്തിൽ മാതാപിതാക്കളൊപ്പം കുഞ്ഞുങ്ങളെ മൂന്നാമത്തെ ആളായി കൊണ്ടുപോകുന്നതിന് പിഴ ചുമത്തുന്നത് ഒഴിവാക്കുന്നത് പരിഗണനയിലെന്ന് മോട്ടോർ വാഹനവകുപ്പ്. നാലു വയസ്സിന് മുകളിലുള്ള കൂട്ടികളെ പൂര്‍ണ്ണ യാത്രികരായി പരിഗണിക്കുന്ന കേന്ദ്ര ഗതാഗത നിയമത്തില്‍ ഭേദഗതിയോ ഇളവോ വേണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ആവശ്യപ്പെട്ടേക്കും.
കുട്ടികളെ അടക്കം പൂർണ യാത്രികരായി കണക്കാക്കിയുള്ള നിയമം കൊണ്ടുവന്നത് കേന്ദ്രസർക്കാരാണ്. ഈ നിയമത്തിൽ ഇളവോ ഭേദഗതിയോ വരുത്താൻ കേരളത്തിന് സാധിക്കില്ല. പക്ഷേ പിഴ ചുമത്തണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ മാത്രമാണ് സംസ്ഥാനസർക്കാരിന് സാധിക്കുക. അതിനാലാണ് ഇങ്ങനെയൊരു നീക്കത്തിന് സർക്കാർ ആലോചിക്കുന്നത്.
സംസ്ഥാനത്ത് എ.ഐ. ക്യാമറകള്‍ സ്ഥാപിച്ചപ്പോള്‍ വ്യവസ്ഥ കര്‍ശനമാവുകയും ഇതിനെതിരെ കടുത്ത പ്രതിഷേധം ഉയരുകയും ചെയ്തു. അച്ഛനും അമ്മയും പോകുമ്പോൾ കുഞ്ഞുങ്ങളെ എന്ത് ചെയ്യും എന്നതടക്കം പലരും ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിനാലാണ് പിഴ ചുമത്തുന്ന കാര്യം പുനഃപരിശോധിക്കാൻ സർക്കാർ ആലോചിക്കുന്നത്. കേന്ദ്ര സർക്കാരിനോട് ഈ നിയമത്തിൽ ഇളവ് വരുത്താനും സംസ്ഥാന സർക്കാർ ആവിശ്യപെടും.
Summary: Traveling with children on a two-wheeler; Consider avoiding fines
Discussion about this post