കാലാവസ്ഥയില്‍ ഓരോ വര്‍ഷവുമുണ്ടാകുന്ന മാറ്റത്തെ കൃത്യമായി പിന്തുടരുന്ന യുണൈറ്റഡ് നേഷൻസ് വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷന്റെ (ഡബ്ല്യുഎംഒ) 2022 ലെ വാർഷിക സ്റ്റേറ്റ് ഓഫ് ഗ്ലോബൽ ക്ലൈമറ്റ് റിപ്പോർട്ട് പുറത്ത് വന്നു.റിപ്പോർട്ടിലെ ഏറ്റവും ആശങ്കപ്പെടുത്തുന്ന വസ്തുത ആഗോളതാപനത്തെ തുടര്‍ന്ന് സമുദ്രത്തിലെ താപനില റെക്കാര്‍ഡ് ഉയരത്തിലെത്തുമെന്നുള്ളത് സംബന്ധിച്ചാണ്.
ഡബ്ല്യുഎംഒയുടെ റിപ്പോർട്ട് പ്രകാരം കാലാവസ്ഥാ വ്യതിയാനം ലോകമെമ്പാടുമുള്ള നിരവധി റെക്കോർഡുകൾ തകർത്തു കൊണ്ടിരിക്കുകയാണ്. 2022 ലെ ആഗോള താപനില, 1850 മുതല്‍ 1900 വരെയുണ്ടായിരുന്ന ആഗോള താപനിലയേക്കാള്‍ 1.15 ഡിഗ്രി സെൽഷ്യസ് കൂടുതലാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇതുവരെ രേഖപ്പെടുത്തിയതില്‍ വച്ച് അഞ്ചാമത്തെയോ ആറാമത്തെയോ ഏറ്റവും ചൂടുള്ള വര്‍ഷമാണ് കഴിഞ്ഞതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഹരിതഗൃഹ വാതകങ്ങളുടെ റെക്കോര്‍ഡ് ചൂട്; ലോകമെമ്പാടും വരൾച്ച, വെള്ളപ്പൊക്കം, ഉഷ്ണതാപ തരംഗങ്ങൾ എന്നിവയ്ക്ക് കാരണമായി. 2022 ല്‍ യൂറോപ്പില്‍ മാത്രം ഉഷ്ണതരംഗം മൂലം 15,700 പേര് മരിച്ചെന്നും ഡബ്ല്യുഎംഒ റിപ്പോർട്ടിൽ പറയുന്നു.
താപനിലയിലെ വര്‍ദ്ധനവ് മൂലം ഹിമാലയത്തിന് താഴെയുള്ള പര്‍വത സംസ്ഥാനമായ ഉത്തരാഖണ്ഡില്‍ കാട്ടുതീ വര്‍ദ്ധിച്ചു. ഇത് കാര്‍ഷിക വിളവില്‍ വലിയ കുറവ് വരുത്തി. കാർബൺ ഡൈ ഓക്സൈഡ്, മീഥെയ്ൻ, നൈട്രസ് ഓക്സൈഡ് എന്നീ മൂന്ന് ഹരിതഗൃഹ വാതകങ്ങളുടെ അളവ് കഴിഞ്ഞ വര്‍ഷവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത് ഇന്ത്യയുൾപ്പെടെ എല്ലാ ഭൂഖണ്ഡങ്ങളിലും രാജ്യങ്ങളിലും വരൾച്ച, വെള്ളപ്പൊക്കം, ഉഷ്ണതരംഗങ്ങൾ എന്നിവ ശക്തമാക്കുമെന്നും മനുഷ്യനെ നേരിട്ട് ബാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ എടുത്ത് പറയുന്നു. ഇത്തരം പ്രകൃതി ദുരന്തങ്ങള്‍ മൂലമുണ്ടാകുന്ന നഷ്ടങ്ങള്‍ നികത്താന്‍ കോടിക്കണക്കിന് ഡോളര്‍ കഴിഞ്ഞ വര്‍ഷം ചെലവഴിച്ചെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
2022-ലെ മൺസൂണിന് മുമ്പുള്ള ഉഷ്ണതരംഗം കാരണം ഇന്ത്യയിലും പാക്കിസ്ഥാനിലും കാര്‍ഷിക വിളകള്‍ കുറഞ്ഞു. കൂടാതെ യുക്രൈന് യുദ്ധം ആരംഭിച്ചതിന് ശേഷം ഇന്ത്യയിൽ ഗോതമ്പ് കയറ്റുമതി നിരോധിച്ചതും അരി കയറ്റുമതിയിൽ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതും ആഗോള ഭക്ഷ്യലഭ്യതയില്‍ വലിയ തിരിച്ചടിയായി.
2022 ജൂണിൽ ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയിൽ, വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും കാരണമായത് കാലാവസ്ഥാ വ്യതിയാനമാണ്. ഈ സീസണിൽ 700-ലധികം മരണങ്ങൾ ഇന്ത്യയില്‍ റിപ്പോർട്ട് ചെയ്തു. ചുരുക്കത്തിൽ കാലാവസ്ഥ വ്യതിയാനം മനുഷ്യരാശി നേരിടുന്ന വലിയൊരു പ്രതിസന്ധി ആയിമാറിയിക്കുന്നു എന്നാണ് ഡബ്ല്യുഎംഒ ചൂണ്ടിക്കാട്ടുന്നത്.
Summary: Climate Change: Global Temperature Rises, India’s Agricultural Yields Will Decline; WMO
Discussion about this post