രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 12,591 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇത് ഇന്നലത്തെ കേസുകളേക്കാള്‍ 20 ശതമാനം കൂടുതലാണ്.
ഒമിക്രോണ്‍ വകഭേദമായ XBB 1.16 ആണ് കേസുകള്‍ വര്‍ധിക്കാന്‍ കാരണമെന്ന് മെഡിക്കല്‍ വിദഗ്ധര്‍ പറയുന്നു.കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം നിലവില്‍ സജീവ കേസുകളുടെ എണ്ണം 65,286 ആണ്. വ്യാഴാഴ്ച 10,827 പേര്‍ രോഗമുക്തി നേടി.
നിലവില്‍ പരിഭ്രാന്തരാകേണ്ട ആവശ്യമില്ല. കൊവിഡ് പ്രോട്ടോകോള്‍ പിന്തുടരണമെന്നും ബൂസ്റ്റര്‍ ഡോസുകള്‍ എടുക്കണമെന്നും ആരോഗ്യ വിദഗ്ധര്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post