പൂച്ചക്കുഞ്ഞിനെ രക്ഷപ്പെടുത്തിയ കുരങ്ങൻ. കുട്ടികഥയല്ല.. അടുത്തിടെ വൈറലായ ഒരു വീഡിയോയിൽ നമുക്കീ യഥാർത്ഥ സംഭവം കാണാനാകും. ചെളിനിറഞ്ഞ ഒരു കിണറ്റിൽ പെട്ടുപോയ പൂച്ചക്കുഞ്ഞിനെയാണ് കുരങ്ങൻ രക്ഷിക്കാൻ ശ്രമിക്കുന്നത്.
സഹജീവികളോടുള്ള അനുകമ്പയും കരുതലും ഈ കുരങ്ങനിൽ നിന്ന് കണ്ടുപഠിക്കണം എന്ന് തോന്നിപോകും ഈ വീഡിയോ കണ്ടാൽ. കിണറ്റിലെ ചെളിയിൽ പെട്ടുപോയ പാവം പൂച്ചക്കുഞ്ഞ്. ഏത് വിധേനയും അതിന്റെ രക്ഷിക്കണം എന്ന ചിന്തയിൽ കുരങ്ങൻ പലതും നോക്കുന്നുണ്ടെങ്കിലും അത് എളുപ്പമായിരുന്നില്ല. പക്ഷേ പാഴ്ശ്രമം എന്നോർത്ത് ഉപേക്ഷിച്ചു പോകാനും അത് മുതിർന്നില്ല. ഒടുവിൽ ഒരു സ്ത്രീ വന്ന് പൂച്ചകുട്ടിയെ രക്ഷിച്ചപ്പോൾ വിജയിച്ചതും കുരങ്ങന്റെ ആ സഹജീവി സ്നേഹം തന്നെയാണ്.
പുറത്തെടുത്തിട്ടും ആ കരുതൽ അവസാനിച്ചില്ല എന്നതും ഏറെ കൗതുകമുണർത്തുന്നതാണ്. പുറത്തു വന്ന് ചെളിപുരണ്ട പൂച്ചക്കുഞ്ഞിനെ അത് പരിപാലിക്കുന്നത് നമുക്ക് കാണാം. അവസാനം ആ സ്ത്രീ കുഞ്ഞിന്റെ ദേഹത്തെ ചെളിയെല്ലാം തുടച്ചു വൃത്തിയാക്കുമ്പോൾ കൂടെ ഇരിക്കുന്നുണ്ട് ഈ കൂട്ടുകാരൻ. അവസാനം സ്നേഹത്തിൽ ഒരു ആലിംഗനവും കൊടുക്കുന്നത് കാണാം.
സിസിറ്റിവി ഇഡിയറ്റ്സ് എന്ന അക്കൗണ്ടാണ് വീഡിയോ ട്വിറ്ററിൽ ഷെയർ ചെയ്തിരിക്കുന്നത്. ഇതിനോടകം ഒരുപാട് പേർ കുരങ്ങന്റെ ഈ സഹജീവി സ്നേഹത്തെ പ്രകീർത്തിച്ചു വീഡിയോ ഏറ്റെടുത്തിട്ടുണ്ട്.
Summary: Monkey to save kitten. Viral video.
Discussion about this post