തിരുവനന്തപുരം: സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു. 5 ജില്ലകളിലാണ് ഉയര്‍ന്ന താപനില മുന്നറിയിപ്പുള്ളത്. തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില കൂടാമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
കോട്ടയം, കോഴിക്കോട് ജില്ലകളില്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കാം. ഓട്ടോമാറ്റിക്ക് വെതര്‍ സ്റ്റേഷന്‍ കണക്ക് അനുസരിച്ച് പാലക്കാട് എരിമയൂരില്‍ ഇന്നലെ 45.5 ഡിഗ്രി സെല്‍ഷ്യസാണ് ഉയര്‍ന്ന താപനിലയായി രേഖപ്പെടുത്തിയത്.
പാലക്കാട് മിക്ക സ്റ്റേഷനുകളിലും താപനില 40 ഡിഗ്രിക്ക് മുകളില്‍ രേഖപ്പെടുത്തിയിരുന്നു. ഉത്തരേന്ത്യയിലെ ഉഷ്ണതരംഗ സമാന സാഹചര്യമാണ് ഈ ദിവസങ്ങളില്‍ കേരളത്തിലും ചൂട് കൂടാന്‍ കാരണം.11 മണി മുതല്‍ മൂന്ന് മണി വരെ സൂര്യപ്രകാശം തുടര്‍ച്ചയായി ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്.
Discussion about this post