ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഒന്‍പതാം സീസണില്‍ ബെംഗളൂരു എഫ്.സിക്കെതിരായ പ്ലേ ഓഫ് മത്സരം പൂര്‍ത്തിയാകുന്നതിന് മുന്‍പ് താരങ്ങളെ പിന്‍വലിച്ച സംഭവത്തില്‍ അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ സ്വീകരിച്ച അച്ചടക്കനടപടിക്കെതിരേ അപ്പീല്‍ നല്‍കി കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി. എഐഎഫ്എഫ് അപ്പീല്‍ കമ്മിറ്റിയിലാണ് ക്ലബ് അപ്പീല്‍ നല്‍കിയിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്‌സിന് നേരത്തെ 4 കോടി പിഴയും ഒപ്പം കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന് വിലക്കും കിട്ടിയിരുന്നു. ബ്ലാസ്റ്റേഴ്‌സ് നേരത്തെ പ്ലേ ഓഫിനിടെ കളം വിട്ടതിന് പരസ്യമായി മാപ്പു പറഞ്ഞിരുന്നു. പരിശീലകന്‍ ഇവാന്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. അതിനാല്‍ ആണ് അപ്പീല്‍ ചെയ്യാന്‍ അവസരം കിട്ടിയത്. അപ്പീല്‍ ക്ലബിനെതിരെ ഉള്ള നടപടികളില്‍ എ ഐ എഫ് ഇളവ് നല്‍കാന്‍ കാരണം ആകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പരിശീലകന്‍ ഇവാനും തനിക്ക് എതിരായ നടപടിക്ക് എതിരെ അപ്പീല്‍ നല്‍കും. ഇവാന് 10 മത്സരങ്ങളില്‍ നിന്ന് വിലക്ക് ലഭിച്ചിരുന്നു.
Discussion about this post