ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒരിക്കല്‍ കൂടെ തന്റെ ക്ലബായ അല്‍ നസറിന്റെ വിജയശില്പിയായി. ലീഗ് പോരാട്ടത്തില്‍ അല്‍ അദലയെ നേരിട്ട അല്‍ നസര്‍ എതിരില്ലാത്ത 5 ഗോളുകള്‍ക്ക് വിജയിച്ചപ്പോള്‍ റൊണാള്‍ഡോ രണ്ടു ഗോളുകളുമായി താരമായി. തീര്‍ത്തും ഏകപക്ഷീയമായി മത്സരത്തില്‍ ആദ്യ പകുതിയില്‍ ഒരു പെനാള്‍ട്ടിയില്‍ നിന്ന് ആയിരിന്നു റൊണാള്‍ഡോ ക്ലബിന് ലീഡ് നല്‍കിയത്.
രണ്ടാം പകുതിയില്‍ ടലിസ്‌കയുടെ ഗോള്‍ അല്‍ നസറിന്റെ ലീഡ് ഇരട്ടിയാക്കി. 66ആം മിനുട്ടില്‍ ആയിരുന്നു റൊണാള്‍ഡോയുടെ രണ്ടാം ഗോള്‍. പെനാള്‍ട്ടി ബോക്‌സിന് പുറത്ത് വെച്ച് പന്ത് സ്വീകരിച്ച് ബോക്‌സിലേക്ക് മുന്നേറിയ റൊണാള്‍ഡോ ഒരു ഇടം കാലന്‍ ഷോട്ടിലൂടെ പന്ത് വലയില്‍ എത്തിച്ചു. അല്‍ നസറിനായുള്ള റൊണാള്‍ഡോയുടെ പതിനൊന്നാം ഗോളായിരുന്നു ഇത്. ഇതിനു ശേഷം ടലിസ്‌കയും ഐമനും ഗോള്‍ നേടിയതോടെ വിജയം പൂര്‍ത്തിയായി. ഈ വിജയത്തോടെ അല്‍ നസര്‍ 52 പോയിന്റുമായി രണ്ടാമത് നില്‍ക്കുകയാണ്.
പ്രീമിയര്‍ലീഗില്‍ ലിവര്‍പൂളും ചെല്‍സിയും ഏറ്റുമുട്ടിയപ്പോള്‍ ഇരുവരും സമനിലകൊണ്ട് തൃപ്തിപ്പെട്ടു. ഒരു വിരസമായ മത്സരത്തിനാണ് ചെല്‍സിയുടെ ഹോം ഗ്രൗണ്ടില്‍ നടന്നത്. ഇരു ടീമുകള്‍ക്കും ഗോള്‍ അടിക്കാന്‍ ആയില്ല. ഗ്രഹാം പോട്ടറിനെ പുറത്താക്കിയ ശേഷം ആദ്യമായി കളത്തില്‍ ഇറങ്ങി ചെല്‍സി നല്ല അവസരങ്ങള്‍ സൃഷ്ടിച്ചു എങ്കിലും ഗോള്‍ ഒന്നും പിറന്നില്ല.
ചെല്‍സി രണ്ടു തവണ പന്ത് വലയില്‍ എത്തിച്ചു. ഒരു തവണ ഹാന്‍ഡ് ബോളും ഒരു തവണ ഓഫ്‌സൈഡും ആ ഗോളുകള്‍ നിഷേധിക്കപ്പെടാന്‍ കാരണമായി. ലിവര്‍പൂള്‍ തീര്‍ത്തും ദയനീയ ഫുട്‌ബോള്‍ ആണ് കാഴ്ചവച്ചത്്. ഈ സമനിലയോടെ ചെല്‍സി 39 പോയിന്റുമായി 11ആം സ്ഥാനത്തും 43 പോയിന്റുമായി ലിവര്‍പൂള്‍ 8ആമതും നില്‍ക്കുന്നു.
Discussion about this post