കേരള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റന്‍ ജെസ്സല്‍ ഇനി ടീമിനൊപ്പം ഇല്ല. താരം സൂപ്പര്‍ കപ്പ് സ്‌ക്വാഡില്‍ നിന്ന് പരിക്ക് മാറം പിന്മാറിയിരിക്കുകയാണ്. ഈ സീസണ്‍ കഴിഞ്ഞാല്‍ ജെസ്സല്‍ ബ്ലാസ്റ്റേഴ്‌സ് വിടുകയാണ് എന്ന് ഉറപ്പായിരുന്നു. ഇതോടെ ജെസ്സല്‍ ക്ലബിനായുള്ള തന്റെ അവസാന മത്സരം കളിച്ചു കഴിഞ്ഞു. ജെസ്സലും ഖാബ്രയും ക്ലബില്‍ കരാര്‍ പുതുക്കില്ല. നിശു കുമാറും ക്ലബ് വിടും എന്നാണ് സൂചന. അടുത്ത സീസണില്‍ ബ്ലാസ്റ്റേഴ്‌സ് രണ്ടിലധികം ഫുള്‍ബാക്‌സിനെ കൊണ്ടു വരേണ്ടി വരും.
ലെഫ്റ്റ് ബാക്കായ ജെസ്സല്‍ ഈ സീസണില്‍ 19 മത്സരങ്ങള്‍ ബ്ലാസ്റ്റേഴ്‌സിനായി കളിച്ചിട്ടുണ്ട്. അവസാന രണ്ടു സീസണിലും കേരള ബ്ലാസ്റ്റേഴ്‌സിന്റെ ക്യാപ്റ്റന്‍ ആം ബാന്‍ഡ് താരം ആയിരുന്നു അണിഞ്ഞിരുന്നത്. നാലു വര്‍ഷം മുമ്പ് കേരള ബ്ലാസ്റ്റേഴ്‌സില്‍ എത്തിയ ജെസ്സല്‍ ആകെ 63 മത്സരങ്ങള്‍ ബ്ലാസ്റ്റേഴ്‌സിനായി ഐ എസ് എല്ലില്‍ കളിച്ചിരുന്നു. ജെസ്സലും ലൂണയും ഇല്ലാത്ത സാഹചര്യത്തില്‍ ആരാകും ബ്ലാസ്റ്റേഴ്‌സിനെ നയിക്കുക എന്ന് കണ്ടറിയേണ്ടി വരും.
Discussion about this post