അയോഗ്യതയിലേക്ക് നയിച്ച അപകീർത്തി കേസിൽ രാഹുൽ ഗാന്ധി സൂറത്ത് കോടതിയിൽ അപ്പീൽ നൽകും. സൂറത്തിലെത്തിയ രാഹുൽ ഗാന്ധി കുറ്റവും ശിക്ഷയും സ്റ്റേ ചെയ്യണം എന്ന് നേരിട്ട് കോടതിയിൽ നേരിട്ട് ഹാജരായി ആവശ്യപ്പെടും. അതേസമയം അപ്പീൽ ഇന്ന് പരിഗണിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. രാഹുൽ ഗാന്ധിക്കൊപ്പം പ്രിയങ്കാ ഗാന്ധി, പാർട്ടിയുടെ മുഖ്യമന്ത്രിമാരും ജനറൽ സെക്രട്ടറിമാരും അനുഗമിക്കുന്നുണ്ട്
കര്‍ണാടകയിലെ കോലാറില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് റാലിയില്‍ നടത്തിയ രാഹുലിന്റെ പ്രസംഗമാണ് ശിക്ഷയ്ക്കിടയാക്കിയത്. മോദി പേരുകാരെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ രാഹുലിന് സൂറത്ത് മജിസ്‌ട്രേട്ട് കോടതി 2 വര്‍ഷം തടവു വിധിച്ചു.അദ്ദേഹത്തെ ലോക്‌സഭാംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കി. കൂടാതെ ഔദ്യോഗിക വീട് ഒഴിയാനും നോട്ടീസ്
Discussion about this post