തമിഴ്നാട്ടിലെ വെല്ലൂരിൽ ഹിജാബ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവതിയെയും സുഹൃത്തിനെയും തടഞ്ഞുവെച്ച സംഭവത്തിൽ ഏഴ് പേർ അറസ്റ്റിൽ. തിങ്കളാഴ്ച വെല്ലൂർ കോട്ട സന്ദർശിക്കാനെത്തിയ യുവതിയെ ഹിജാബ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഏഴ് പേർ ചേർന്ന് തടഞ്ഞുവയ്ക്കുകയായിരുന്നു. സംഭവത്തിൽ വ്യാപക പ്രതിഷേധമുയർന്നതോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത ആൺകുട്ടി ഉൾപ്പെടെ ഏഴ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രായപൂർത്തിയാകാത്ത പ്രതിയെ ജുവനൈൽ ഹോമിലേക്ക് മാറ്റി. എസ് ഇമ്രാൻ പാഷ, കെ സന്തോഷ്, ഇബ്രാഹിം ബാഷ, സി പ്രശാന്ത്, അഷ്റഫ് ബാഷ, മുഹമ്മദ് ഫൈസൽ, 17 വയസുകാരൻ എന്നിവരാണ് അറസ്റ്റിലായത്.
ഹിജാബ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയെയും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയും തടഞ്ഞു. കോട്ടയിൽ പ്രവേശിക്കുന്നവർ ഹിജാബ് ധരിക്കരുതെന്ന് ആക്രോശിച്ചു. രക്ഷപ്പെടാൻ ശ്രമിച്ച പെൺകുട്ടിയെയും സുഹൃത്തിനെയും പിന്തുടർന്ന് ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു.
Discussion about this post