കോട്ടയം, എറണാകുളം, പത്തനംതിട്ട, പാലക്കാട്, വയനാട് ജില്ലകളിലെ വിവിധയിടങ്ങളിൽ വേനൽമഴ ലഭിച്ചു. കോട്ടയം ജില്ലയിലെ മലയോര മേഖലകളിലും നല്ല മഴ ലഭിച്ചു. വെള്ളിയാഴ്ച വരെ വിവിധ ജില്ലകളിൽ വേനൽമഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു.
അറബിക്കടലിൽ 29 ഡിഗ്രി സെൽഷ്യസിൽ കൂടുതൽ ചൂടുള്ളതിനാൽ അവിടെ നിന്നുള്ള ഉഷ്ണതരംഗം വലിയ തോതിൽ കരയിലേക്ക് പ്രവേശിക്കാൻ തുടങ്ങുന്നതിനാൽ പലയിടത്തും ചൂടിന്റെ തീവ്രത ഇനിയും വർദ്ധിക്കാൻ സാധ്യതയുണ്ട്. കൊല്ലം, കോട്ടയം പ്രദേശങ്ങളിൽ 38 ഡിഗ്രി സെൽഷ്യസ് വരെ താപനില രേഖപ്പെടുത്തി. ബാക്കിയിടങ്ങളിൽ ശരാശരി 36 ഡിഗ്രിയാണ്.
Discussion about this post