ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിലെ വെല്ലുവിളികൾ നേരിടുന്നതിനു കോൺഗ്രസിനെ സജ്ജമാക്കാൻ ലക്ഷ്യമിട്ടുള്ള 85–ാം പ്ലീനറി സമ്മേളനത്തിന് ഇന്നു തുടക്കം. പുതിയ പ്രവർത്തക സമിതി അംഗങ്ങളെ കണ്ടെത്താൻ തിരഞ്ഞെടുപ്പു വേണ്ട എന്നാണു സ്റ്റിയറിങ് കമ്മിറ്റി തീരുമാനമെങ്കിൽ അംഗങ്ങളെ നാമനിർദേശം ചെയ്യാനുള്ള അധികാരം പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയ്ക്കു കൈമാറും.
കോൺഗ്രസ് ചരിത്രത്തിലെ എൺപത്തിയഞ്ചാമത്ത് പ്ലീനറി സമ്മേളനത്തിനാണ് ഇന്ന് തുടക്കമാവുന്നത്. പതിനയ്യായിരത്തോളം പ്രതിനിധികൾ മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന പ്ലീനറി സമ്മേളനത്തിൽ പങ്കെടുക്കും.1338 പേർക്കാണ് വോട്ടവകാശം. പ്രതിപക്ഷസഖ്യത്തിലടക്കം നിർണായക പ്രമേയങ്ങൾ അവതരിപ്പിക്കും. പ്രവര്‍ത്തക സമിതിയിലേക്ക് നാമനിർദ്ദേശം മതിയെന്നാണ് ഭൂരിപക്ഷാഭിപ്രായമെങ്കിലും രാഹുൽ ഗാന്ധിയുടെ നിലപാട് നിർണ്ണായകമാകും. ഇക്കാര്യത്തിൽ അന്തിമ തീരുമാനം രാഹുലിന് വിട്ടിരിക്കുകയാണ്.
പ്രതിപക്ഷ സഖ്യം പ്രഖ്യാപിച്ചുള്ള രാഷ്ട്രീയപ്രമേയമടക്കം നിർണ്ണായക പ്രമേയങ്ങൾ അവതരിപ്പിക്കും. പ്രവർത്തക സമിതി അംഗബലം കൂട്ടൽ, സമിതികളിൽ 50% യുവാക്കൾക്കും, പിന്നാക്ക വിഭാഗങ്ങൾക്കും സംവരണ മടക്കം നിർണ്ണായക ഭരണഘടന ഭേദഗതികൾക്കും സാധ്യതയുണ്ട്. പ്ലീനറി സമ്മേളനം കണക്കിലെടുത്ത് റായ്പൂപൂർ കനത്ത സുരക്ഷയിലാണ്. രണ്ടായിരത്തോളം പോലീസുകാരെയാണ് സുരക്ഷക്കായി വിന്യസിച്ചിരിക്കുന്നത്.
Discussion about this post