തിരുവനന്തപുരം നഗരത്തിൽ വൻ തീപിടുത്തം. ആകാശവാണി നിലയത്തിന് സമീപമുള്ള അക്വേറിയം നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്ന കടയാണ് തീപിടിച്ചത്. 4 മണിയോടുകൂടി കെട്ടിടത്തിന്റെ താഴത്തെ നിലയിൽ തീ കണ്ടു എന്നാണ് നാട്ടുകാർ പറയുന്നത്. തീ വളരെ വേഗം രണ്ടാമത്തെ നിലയിലേക്ക് പടരുകയായിരുന്നു.
ഫയർഫോഴ്സിന്റെ യൂണിറ്റുകൾ രക്ഷപ്രവർത്തനം തുടരുകയാണ്, സഹായവുമായി നാട്ടുകാരും രംഗത്തുണ്ട്. പ്ലാസ്റ്റിക് , തെർമോക്കോൾ , ഗ്ലാസ് ഉൾപ്പെടെയുള്ളവ കത്തിയുള്ള ദുർഗന്ധവും പുകയും വലിയ തോതിൽ നഗരത്തിൽ പടരുന്നുണ്ട്. തകരം കൊണ്ട് നിർമ്മിച്ച കെട്ടിടത്തിന്റെ രണ്ടുനിലയും പൂർണ്ണമായും കത്തിയമർന്ന സ്ഥിതീയാണ് നിലവിലുള്ളത്, തീ നിയന്ത്രണവിധേയമായിട്ടില്ല.
Discussion about this post