കൊല്ലം: കൊല്ലത്ത് ഓച്ചിറ പൊലീസിനെതിരെ ആത്മഹത്യാകുറിപ്പ് എഴുതി സാമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തതിന് ശേഷം പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കാന്‍ ശ്രമിച്ചു. വിഷക്കായ കഴിച്ചാണ് ക്ളാപ്പന സ്വദേശിയായ പതിനാറുകാരനാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്.വിദ്യാര്‍ത്ഥി ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.
അടിപിടിക്കേസില്‍ പൊലീസ് ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ചാണ് പതിനാറുകാരന് ആത്മഹത്യായ്ക്ക് ശ്രമിച്ചത്. കുറിപ്പ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചതിന് ശേഷമാണ് വിദ്യാര്‍ത്ഥി ആത്മഹത്യക്ക് ശ്രമിച്ചത്. കഴിഞ്ഞ 23 ന് വൈകുന്നേരമാണ് സംഭവങ്ങളുടെ തുടങ്ങുന്നത്. 23-ാം തീയതി ചികിത്സയിലുള്ള വിദ്യാര്‍ത്ഥിയടക്കം 4 പേരെ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ ആക്രമിച്ചെന്ന് പൊലീസില്‍ പരാതി നല്‍കിയിരുന്നു.
എന്നാല്‍ ഈ പരാതി പൊലീസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചെന്നാണ് വിദ്യാര്‍ത്ഥിയുടെ ആരോപണം.അതേസമയം ആരോപണങ്ങള്‍ ഓച്ചിറ പൊലീസ് നിഷേധിച്ചു. വിദ്യാര്‍ത്ഥിയെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം കളവെന്നു ഓച്ചിറ പൊലീസ് പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ ചേരി തിരിഞ്ഞു തമ്മിലടിക്കുകയാണ് ഉണ്ടായത്. ഒരു സംഘം ഏകപക്ഷീയമായി ആക്രമിക്കുകയായിരുന്നില്ല. സംഘര്‍ഷത്തിന് പിന്നാലെ രണ്ടു കൂട്ടരും പരാതി നല്‍കിയിരുന്നതായും പൊലീസ് പറയുന്നു.
Discussion about this post