കൊച്ചി: കൊച്ചി ചേരാനെല്ലൂരില്‍ ലഹരിമരുന്നുമായി ഗര്‍ഭിണിയായ യുവതിയടക്കം മൂന്ന് പേര് പിടിയില്‍. ഇവരില്‍ നിന്നും പലതരത്തിലുള്ള ലഹരി മരുന്നുകള്‍ പൊലീസ് പിടികൂടി. ആലുവ എടത്തല സ്വദേശികളായ സനൂപ്, നൗഫല്‍, മുണ്ടക്കയം സ്വദേശിനി അപര്‍ണ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ഇവരില്‍ നിന്നും എല്‍.എസ്.ഡി സ്റ്റാംപ്, ഹാഷിഷ് ഓയില്‍, എംഡിഎംഎ, കഞ്ചാവ്, നൈട്രോസെപാം ഗുളികകള്‍ എന്നിവയാണ് പിടികൂടിയത്.
Discussion about this post