അഗര്‍ത്തല: ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം 43 സീറ്റില്‍ മത്സരിക്കും. കോണ്‍ഗ്രസ് 13 സീറ്റിലാണ് മത്സരിക്കുക. ആകെ 60 സീറ്റുകളിലേക്കാണ് മത്സരം. അവശേഷിക്കുന്ന നാല് സീറ്റുകളില്‍ ഒരിടത്ത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ ഇടതുപക്ഷം നിര്‍ത്തും. ബാക്കിയുള്ള മൂന്നിടത്ത് സിപിഐ, ഫോര്‍വേഡ് ബ്ലോക്, ആര്‍എസ്പി എന്നീ പാര്‍ട്ടികള്‍ മത്സരിക്കും.
ദീര്‍ഘകാലം സംസ്ഥാനത്ത് മുഖ്യമന്ത്രിയായിരുന്ന സിപിഎമ്മിന്റെ പൊളിറ്റ് ബ്യൂറോ അംഗം മണിക് സര്‍ക്കാര്‍ ഇത്തവണ മത്സരിക്കില്ലെന്ന് പാര്‍ട്ടി വ്യക്തമാക്കിയിട്ടുണ്ട്. സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ 24 പേര് പുതുമുഖങ്ങളാണ്. അതേസമയം ഇടത് പാര്‍ട്ടികളും കോണ്‍ഗ്രസും പരസ്പര ധാരണയോടെ മത്സരിക്കുമ്പോള്‍ സംസ്ഥാനത്ത് തിപ്ര മോത പാര്‍ട്ടിയുമായി ഇവര്‍ യാതൊരു ധാരണയും പുലര്‍ത്തില്ല.
Discussion about this post