കൊച്ചി: പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണ്ണം കാലില്‍ ഒട്ടിച്ച് കടത്താന്‍ ശ്രമിച്ച യുവാവ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കസ്റ്റംസ് പിടിയില്‍. കുവൈറ്റില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ എത്തിയ മലപ്പുറം സ്വദേശി അബ്ദുള്‍ ആണ് പിടിയിലായത്. 85 ലക്ഷം രൂപ വരുന്ന 1978 ഗ്രാം സ്വര്‍ണ്ണമാണ് അതിവിദഗ്ധമായി ഒളിപ്പിച്ച് കടത്താന്‍ ഇയാള്‍ ശ്രമിച്ചത്.
യുവാവിന്റെ നടത്തത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്നാണ് കസ്റ്റംസ് പരിശോധന നടത്തിയത്. രണ്ട് കാലിലും ഒട്ടിച്ച നിലയിലായിരുന്നു സ്വര്‍ണ്ണം. പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണ്ണം പ്ലാസ്റ്റിക് കവറിലാക്കി കാലില്‍ ടേപ്പ് വെച്ച് ഒട്ടിക്കുകയായിരുന്നു.
Discussion about this post