മലയാളവും കടന്ന് അന്യഭാഷാ ചിത്രങ്ങളില്‍ സജീവമായ കീര്‍ത്തി സുരേഷിന്റേതായി നിരവധി സിനിമകളാണ് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. നാനി നായകനായ ‘ദസറ’ എന്ന ചിത്രീകരണമാണ് അടുത്തിടെ കീര്‍ത്തി സുരേഷ് പൂര്‍ത്തിയാക്കിയത്. ചിത്രത്തിന്റെ അപ്ഡേറ്റുകള്ക്ക് വലിയ സ്വീകാര്യതയാണ് ഓണ്‍ലൈനില്‍ ലഭിക്കുന്നത്. ഇപ്പോഴിതാ ‘ദസറ’യുടെ പ്രവര്‍ത്തകര്‍ക്ക് കീര്‍ത്തി സുരേഷ് സ്വര്‍ണ നാണയം സമ്മാനമായി നല്‍കിയെന്നാണ് സിനിമാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Discussion about this post