കോട്ടയം: പാലാ നഗരസഭ ചെയര്മാന് സ്ഥാനാര്‍ഥിയെ നിര്‍ണ്ണയിക്കുന്ന കാര്യത്തില്‍ കേരള കോണ്‍ഗ്രസിന് വഴങ്ങി സിപിഎം. ബിനു പുളിക്കക്കണ്ടത്തെ ഒഴിവാക്കി പകരം ജോസീന് ബിനോയെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചു. നഗരസഭയിലെ ഏക സിപിഎം കൗണ്‍സിലര്‍ ബിനു പുളിക്കക്കണ്ടത്തെ ചെയര്‍മാനാക്കാനായിരുന്നു സിപിഎമ്മിന് താല്‍പ്പര്യം.എന്നാല്‍ കേരള കോണ്‍ഗ്രസ് കനത്ത എതിര്‍പ്പ് അറിയിച്ചതോടെയാണ് സിപിഎം വഴങ്ങിയത്.
ചെയര്‍മാനെ സിപിഎമ്മിന് തീരുമാനിക്കാമെന്ന് ജോസ് കെ മാണി ഇന്നലെ മാധ്യമങ്ങള്‍ക്കു മുമ്പില്‍ വ്യക്തമാക്കിയിരുന്നു. അതേസമയം അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളത്തില്‍ ജയിച്ച ഏക സിപിഎം കൗണ്‍സിലര്‍ ബിനു പുളിക്കക്കണ്ടത്തെ ചെയര്‍മാനാക്കുന്നതില്‍ കേരള കോണ്‍ഗ്രസ് കനത്ത എതിര്‍പ്പ് അറിയിച്ചു.
Discussion about this post