താലിബാന്റെ സ്ത്രീവിരുദ്ധ നടപടികള്‍ക്ക് എതിരെ വിമര്‍ശനം ഉയര്‍ത്തി വാര്‍ത്തകളില്‍ നിറഞ്ഞ അഫ്ഗാന് പാര്‍ലമെന്റിലെ മുന്‍ വനിതാ അംഗത്തെ വെടിവെച്ചുകൊന്നു. പുലര്‍ച്ചെയാണ് ഇവര്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ അംഗരക്ഷകരില്‍ ഒരാളും വെടിയേറ്റു മരിച്ചു. ആക്രമണത്തില്‍ മറ്റൊരു അംഗരക്ഷകനും ഇവരുടെ സഹോദരനും പരിക്കേറ്റതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. താലിബാന്റെ കീഴിലുള്ള പൊലീസ് സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്യുകയോ പ്രതികളുടെ ലക്ഷ്യമെന്താണെന്ന് വ്യക്തമാക്കുകയോ ചെയ്തിട്ടില്ല.
താലിബാന് അധികാരം പിടിച്ചടക്കുന്നതിനു മുമ്പ്, 2019-ല്‍ കാബൂളില്‍നിന്നും തെരഞ്ഞെടുപ്പില്‍ മല്‍സരിച്ച് അഫ്ഗാന് പാര്‍ലമെന്റിലെത്തിയ 32-കാരിയായ മുര്സല് നബിസാദ എന്ന മുന്‍ രാഷ്ട്രീയ നേതാവാണ് കാബൂളിലെ സ്വന്തം വീട്ടില്‍ അരുംകൊല ചെയ്യപ്പെട്ടത്.
Discussion about this post