തിരുവനന്തപുരം: യുവ സംവിധായിക നയന സൂര്യയുടെ മൃതദേഹത്തിൽ നിന്ന് ശേഖരിച്ചതുൾപ്പെടെയുള്ള സാമ്പിളുകളൊന്നും പരിശോധനയ്ക്കായി ഫോറൻസിക് ലാബിൽ എത്തിയില്ല. കേസിൽ നിർണായകമാകുമെന്ന് കരുതിയ നഖം ഉൾപ്പെടെ ലബോറട്ടറിയിൽ എത്താതെ അപ്രത്യക്ഷമായി.
പ്രാഥമികമായി അയയ്ക്കേണ്ടവ പോലും എത്തിയില്ലെന്ന് കേസന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ ഫോറൻസിക് ലാബ് ജോയിന്റ് ഡയറക്ടറായിരുന്ന ഡോ.സുനിൽ എസ്.പി പറഞ്ഞു. സൈബർ പരിശോധന നടന്നിട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.
പോസ്റ്റ്മോർട്ടം നടത്തിയ സർജൻ ശേഖരിച്ച സാമ്പിളുകൾ പരിശോധനയ്ക്കായി പൊലീസിന് കൈമാറി. സ്രവങ്ങൾ ഉൾപ്പെടെയുള്ള സാമ്പിളുകൾ പൊലീസ് സർജൻ നേരിട്ട് കെമിക്കല്‍ എക്സാമിേനഷന്‍ ലാബിലേക്ക് രാസപരിശോധനയ്ക്ക് അയച്ചിരുന്നു. പൊലീസിന്റെ പക്കലുള്ള സാമ്പിളുകളിലെ വസ്ത്രങ്ങളും ഇലക്ട്രോണിക് വസ്തുക്കളും ഉൾപ്പെടെ ഒന്നും ഫോറൻസിക് ലാബിലേക്ക് അയച്ചിട്ടില്ല.
Discussion about this post