ഡല്‍ഹി: അതിശൈത്യത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. അതീവ ജാഗ്രത പാലിക്കാനാണ് ഡല്‍ഹി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
2 മുതല്‍ 6 ഡിഗ്രി വരെ മാത്രമാണ് ഡല്‍ഹിയിലെ ശരാശരി താപനില. ശ്രീനഗറില്‍ താപനില -8 വരെ താഴ്ന്നു. ചണ്ഡീഗഡില്‍ താപനില 2 ഡിഗ്രിയായി. ജനുവരി 16 മുതല്‍ 18 വരെയുള്ള ദിവസങ്ങളില്‍ ശീതതരംഗത്തിന് സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
അതികഠിന ശൈത്യത്തെ തുടര്‍ന്ന് മിക്കയിടങ്ങളിലും തെരുവില്‍ താമസിക്കുന്നവര്‍ക്കായി ഷെല്‍റ്റര്‍ ഹോമുകള്‍ പ്രവര്‍ത്തനം തുടങ്ങി.ടിവി, പുസ്തകങ്ങള്‍, ഡോക്ടര്‍മാരുടെ സേവനം തുടങ്ങി നിരവധി മികച്ച സജ്ജീകരണങ്ങളാണ് ഷെല്‍റ്റര്‍ ഹോമുകളില്‍ ഒരുക്കിയിരിക്കുന്നത്.
Discussion about this post