കൊല്ലം : കൊല്ലത്തെ മയ്യനാട് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും കാണാതായ ആറു പെണ്‍കുട്ടികളെ കണ്ടെത്തി. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് ഇവര്‍ ചില്‍ഡ്രന്‍സ് ഹോമിന്റെ മതില്‍ ചാടിക്കടന്ന് പോയത്.
ഏകദേശം എട്ടരയോടു കൂടി കിളികൊല്ലൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് കുട്ടികളെ പൊലീസ് കണ്ടെത്തിയത്. ഗ്രാമ പഞ്ചായത്തിന്റെ ഉടമസ്ഥതയില്‍ കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ സഹകരണത്തോടെ നടത്തുന്ന സ്ഥാപനമാണിത്.
Discussion about this post