കൊച്ചി : സേഫ് ആന്റ് സ്‌ട്രോങ് നിക്ഷേപ തട്ടിപ്പില്‍ അറസ്റ്റിലായ പ്രവീണ്‍ റാണയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കൂടുതല്‍ ചോദ്യം ചെയ്യാന്‍ പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കും.
ഇന്നലെ ഉച്ചയോടെയാണ് റാണയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.തുടര്‍ന്ന് കൊച്ചിയില്‍ എത്തിച്ച് അന്വേഷണം നടത്തിയിരുന്നു. ചോദ്യം ചെയ്യലില്‍ പണം ധൂര്‍ത്തടിച്ച് കളഞ്ഞെന്നാണ് റാണ മൊഴി നല്‍കിയത്.
വ്യവസായ പങ്കാളിക്ക് കൊടുത്ത 16 കോടി രൂപ മാത്രമാണ് സ്വന്തമായുളളതെന്നാണ് റാണയുടെ അവകാശവാദം. ബാക്കി തുക എവിടെയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്.
Discussion about this post