കോട്ടയം: പാലയ്ക്ക് സമീപം മാനത്തൂരില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു. 14 പേര്‍ക്ക് പരിക്കേറ്റു. 5 പേര്‍ക്ക് സാരമായ പരിക്കുണ്ട്. പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. തമിഴ്നാട് വെല്ലൂരില്‍ നിന്നുളള തീര്‍ത്ഥാടകരാണ് അപകടത്തില്‍പ്പെട്ടത്.
റോഡിന് സമീപത്തെ മതിലിലേക്ക് ബസ് ഇടിച്ച് കയറിയാണ് അപകടം സംഭവിച്ചത്. ബസിന്റെ ജനല്‍ ചില്ല് തകര്‍ന്ന് പുറത്തേക്ക് തെറിച്ചവര്‍ക്കാണ് സാരമായി പരിക്കേറ്റത്. ഡ്രൈവര്‍ ഉറങ്ങി പോയതാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. രാത്രി ഒരു മണിയോടെയായിരുന്നു അപകടം നടന്നത്.
Discussion about this post