ഡൽഹി: ഇന്ത്യൻ സീനിയർ ക്രിക്കറ്റ് താരങ്ങളായ രോഹിത് ശർമയും, വിരാട് കോഹ്ലിയും ടി20 ടീമിൽ നിന്ന് പുറത്തേക്ക് ന്യൂസിലൻഡിനെതിരായ പരമ്പരയിൽ ഇരുവരും ഉണ്ടാകില്ലെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെ സൂപ്പർ താരങ്ങളുടെ ടി20 കരിയർ ഏറെക്കുറെ അവസാനിച്ചുവെന്ന സൂചന കോച്ച് രാഹുൽ ദ്രാവിഡും നൽകി.
‘കഴിഞ്ഞ ടി20 ലോകകപ്പ് സെമി ഫൈനലിൽ കളിച്ച ടീമിലെ മൂന്നോ നാലോ കളിക്കാരെ ഇപ്പോൾ ശ്രീലങ്കയ്ക്കെതിരെ കളിക്കുന്നുള്ളൂ. ഞങ്ങൾ ടി 20 ക്രിക്കറ്റിൽ അടുത്ത തലമുറ ടീമിനെ തയ്യാറാക്കുന്ന ഘട്ടത്തിലാണ്. ഇന്ത്യ ഇപ്പോൾ വളരെ ചെറുപ്പമായ ടീമാണ്. ഏകദിന ലോകകപ്പിലും ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും വളരെയധികം ശ്രദ്ധ നൽകിയിട്ടുണ്ട്. അതിനാൽ ടി 20 മത്സരങ്ങളിൽ യുവ താരങ്ങളെ പരീക്ഷിക്കാൻ അവസരം നൽകുന്നു’ എന്നാണ് മത്സര ശേഷം ദ്രാവിഡ് മാധ്യമങ്ങളോട് പറഞ്ഞത്
ഹാർദിക് പാണ്ഡ്യയുടെ നായകത്വത്തിൽ പുതിയ ടി20 സ്ക്വാഡ് രൂപീകരിക്കുമെന്നാണ് സൂചന, ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ ഹാർദിക്കാണ് ടീമിനെ നയിക്കുന്നത്. ടി20 ടീമിന്‍റെ സ്ഥിരം ക്യാപ്റ്റനായി ഹാർദിക്കിനെ ഉടൻ നിയമിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
Discussion about this post