asksrk എന്ന ഹാഷ് ടാഗില്‍ അദ്ദേഹം പലപ്പോഴും നടത്താറുള്ള ചോദ്യോത്തര പരിപാടി പ്രശസ്തമാണ്. ഇപ്പോഴിതാ പുതുവര്‍ഷാഘോഷത്തിന്റെ ഭാഗമായി ആ ചോദ്യോത്തര പരിപാടി വീണ്ടും നടത്തിയിരിക്കുകയാണ് അദ്ദേഹം. രസകരമായ ചോദ്യങ്ങള്‍ക്ക് മാത്രം മറുപടിയെന്ന് ആദ്യമേ അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. ഒട്ടേറെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയെങ്കിലും ചില ചോദ്യോത്തരങ്ങള്‍ക്ക് ലൈക്കുകളും കമന്റുകളും കൂടുതലാണ്.
ഷാരൂഖ് ഖാന്റെ അടുത്ത റിലീസ് ആയ പഠാന് ഇതിനകം തന്നെ തകര്‍ന്നുവെന്നും സിനിമയില്‍ നിന്നും വിരമിക്കൂ എന്നുമായിരുന്നു ഒരാളുടെ കമന്റ്. ഇതിന് ഷാരൂഖ് ഖാന്റെ മറുപടി ഇങ്ങനെ- കുട്ടീ, ഇങ്ങനെയല്ല മുതിര്‍ന്നവരോട് സംസാരിക്കേണ്ടത്. പഠാന് കാണുന്നതിന്റെ ഉദ്ദേശ്യം എന്താണെന്നാണ് മറ്റൊരാളുടെ ചോദ്യം. ദൈവമേ, ഈ മനുഷ്യര്‍ വളരെ ആഴമുള്ളവരാണ്. ജീവിതത്തിന്റെ ഉദ്ദേശ്യം എന്താണ്? എന്തിന്റെയും ഉദ്ദേശ്യം എന്താണ്? ക്ഷമിക്കണം. ഞാന്‍ അത്തരത്തില്‍ ആഴത്തില്‍ ചിന്തിക്കുന്ന ഒരാളല്ല, എന്നാണ് ഷാരൂഖ് ഖാന്റെ മറുപടി.
Discussion about this post