തിരുവനന്തപുരം: ടൂറിസം വകുപ്പിന് കീഴിൽ പുതുവർഷത്തിൽ സ്ത്രീ സൗഹൃദ ടൂറിസം പദ്ധതി ആസൂത്രണം ചെയ്യുന്നു. ഉത്തരവാദിത്വ ടൂറിസം മിഷന്റെ സ്ത്രീസൗഹൃദ ടൂറിസം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 32 വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വനിതകൾക്കായി പ്രത്യേക ടൂർ പാക്കേജുകൾ തയ്യാറാക്കുകയാണ്. പുതുവർഷത്തിൽ സ്ത്രീകൾക്ക് ഒറ്റയ്ക്കോ കൂട്ടമായോ സുരക്ഷിതമായും കുറഞ്ഞ ചെലവിലും യാത്ര ചെയ്യാനുള്ള പദ്ധതി പ്രഖ്യാപിക്കും.
താമസം, ഭക്ഷണം, യാത്ര, ഗൈഡ് തുടങ്ങി ടൂർ പാക്കേജിന്റെ എല്ലാ ഘടകങ്ങളുടെയും ചുമതല സ്ത്രീകൾക്കായിരിക്കും. [email protected] വഴി പാക്കേജുകൾ ബുക്ക് ചെയ്യാം. ഹോം സ്റ്റേ, ടൂർ ഗൈഡ്, ടൂർ ഓപ്പറേറ്റർ, ടാക്സി, റെസ്റ്റോറന്റ് എന്നിവയുമായി ബന്ധപ്പെട്ട ആയിരത്തിലധികം വനിതാ സംരംഭങ്ങൾ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരുടെ പരിശീലനം ജനുവരിയിൽ ആരംഭിക്കും.
https://youtu.be/1j6GRoT0hsk
Discussion about this post