ഡല്‍ഹി: യുക്രൈന് പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്കിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണില്‍ സംസാരിച്ചു. യുക്രൈനില്‍ നിന്നും മടങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനം തുടരാനുള്ള സൗകര്യം ഒരുക്കാന്‍ മോദി അഭ്യര്‍ത്ഥിച്ചു. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതും ചര്‍ച്ചയായി.
അതേസമയം റഷ്യ വെടിവെച്ചിട്ട യുക്രൈന് ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ പതിച്ച് മൂന്നു റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. മോസ്കോയ്ക്ക് തെക്ക് കിഴക്കുള്ള സറാറ്റോവ് പ്രവിശ്യയിലെ എന്ഗല്സ് എയര്‍ ബേസിനെ അക്രമിക്കാനെത്തിയ ഡ്രോണിനെ നിര്‍വീര്യമാക്കുന്നതിനിടെ അത് നിലം പതിക്കുകയായിരുന്നു.
ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് അതിര്‍ത്തി താണ്ടിയെത്തുന്ന യുക്രൈന് ഡ്രോണുകള്‍ റഷ്യന്‍ പക്ഷത്ത് ആള്‍നാശമുണ്ടാക്കുന്നത്. അതിര്‍ത്തിയിലെ റഡാറുകളെ കബളിപ്പിച്ച് ഡ്രോണ്‍ റഷ്യന്‍ മണ്ണിലെത്തിയതെങ്ങനെ എന്നത് അന്വേഷിക്കുമെന്ന് റഷ്യന്‍ വ്യോമസേനാ വൃത്തങ്ങള്‍ പ്രതികരിച്ചു.
Discussion about this post