തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് പോലീസിൽ പരാതി. സർട്ടിഫിക്കറ്റ് തിരുത്താൻ കൂട്ടുനിന്നെന്ന എസ്എഫ്ഐ മുൻ ജില്ലാ സെക്രട്ടറി അഭിജിത്തിന്റെ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ യൂത്ത് കോൺഗ്രസ് സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ട്.
https://youtu.be/J1p2fKFq6eU
തിരുവനന്തപുരത്ത് സി.പി.എമ്മിന്റെയും വർഗ-ബഹുജന സംഘടനകളുടെയും വഴിവിട്ട പ്രവർത്തനങ്ങൾക്കെതിരെ കഴിഞ്ഞ ദിവസം ചേർന്ന സി.പി.എം സംസ്ഥാന കമ്മിറ്റിയിൽ രൂക്ഷവിമർശനങ്ങളുയർന്നിരുന്നു. ഇതിനു പിന്നാലെയാണ് ജില്ലാ സെക്രട്ടറിക്കെതിരെയുള്ള ഓഡിയോ ക്ലിപ്പ് പുറത്തുവന്നത്.
എസ്.എഫ്.ഐയിൽ പ്രായപരിധി തീരുമാനം നടപ്പാക്കിയപ്പോൾ പ്രായം കുറയ്ക്കാൻ ഉപദേശിച്ചത് ആനാവൂർ നാഗപ്പനാണെന്ന് അഭിജിത്ത് വെളിപ്പെടുത്തി. അഭിജിത്തിന്റെ ഓഡിയോ ക്ലിപ്പിൽ വിവിധ പ്രായക്കാരുടെ സർട്ടിഫിക്കറ്റുകൾ കൈവശം ഉണ്ടെന്നും വെളിപ്പെടുത്തുന്നു. അതേസമയം അഭിജിത്തിന്റെ ആരോപണം ആനാവൂർ നാഗപ്പൻ നിഷേധിച്ചു.
Discussion about this post