പത്തനംതിട്ട: ശബരിമല തീർത്ഥാടകരുമായി സഞ്ചരിച്ച ബസ് ളാഹയിൽ അപകടത്തിൽപ്പെട്ടു. തമിഴ്നാട്ടിലെ തിരുവണ്ണൂർ സ്വദേശികളായ തീർത്ഥാടകർ ദർശനം കഴിഞ്ഞ് മടങ്ങവേയാണ് അപകടത്തിൽപ്പെട്ടത്. ആരുടേയും പരിക്ക് ഗുരുതരമല്ല.
കുത്തനെയുള്ള ഇറക്കവും വളവുമുള്ള സ്ഥലത്ത് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞതിനെ തുടർന്നാണ് അപകടം. വാഹനത്തിൽ 28 പേരുണ്ടായിരുന്നു. ഇവരെയെല്ലാം പെരുനാട് ആശ്രമത്തിലേക്ക് മാറ്റി. വാഹനത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
https://youtu.be/0prUU1PbAc0
Discussion about this post