പെണ്‍ പാമ്പുകള്‍ക്കും ലൈംഗികാവയവമുണ്ടെന്ന കണ്ടെത്തലുമായി ശാസ്ത്രജ്ഞര്‍. പാമ്പുകള്‍ക്ക് ലൈംഗികാവയവം ഇല്ലെന്ന ധാരണയാണ് ഇതോടെ പൊളിയുന്നത്. സ്ത്രീകളിലെ ലൈംഗികാവയവത്തോട് സമാനതകള്‍ ഉള്ളവയാണ് പാമ്പുകളില്‍ കണ്ടെത്തിയ ക്ലിറ്റോറിസെന്നാണ് പഠനം. പെണ്‍ പാമ്പിന്റെ ജനനേന്ദ്രിയത്തിന്റെ ഘടനയേക്കുറിച്ച് വ്യക്തമായ ധാരണ നല്‍കുന്നതാണ് ബുധനാഴ്ച പ്രസിദ്ധീകരിച്ച പഠനം. ഇവയേക്കുറിച്ച് വര്‍ഷങ്ങള്‍ നീണ്ട പഠനത്തിന് ശേഷമാണ് കണ്ടെത്തല്‍.
ആണ്‍ പാമ്പുകളിലെ ലൈംഗികാവയവത്തേക്കുറിച്ച് ഇതിന് മുന്‍പ് പഠനം നടന്നിട്ടുണ്ട്. എന്നാല്‍ പെണ്‍ പാമ്പുകളേക്കുറിച്ചുള്ള പഠനം വളരെ ശുഷ്‌കമായാണ് നടന്നിരുന്നത്. സ്ത്രീ ലൈംഗികാവയവങ്ങളേക്കുറിച്ച് കാലങ്ങളായുള്ള ധാരണകള്‍ പാമ്പുകളുടെ കാര്യത്തിലും സംഭവിച്ചിരിക്കാം അതിനാലാവും പെണ്‍ പാമ്പുകളുടെ ലൈംഗികാവയവങ്ങളേക്കുറിച്ചുള്ള പഠനങ്ങള്‍ ശുഷ്‌കമായതെന്നാണ് നിലവിലെ കണ്ടെത്തല്‍ നടത്തിയ ഗവേഷണ സംഘത്തിന് നേതൃത്വം നല്‍കിയ മേഗന്‍ ഫോള്‍വെല്‍ പറയുന്നത്.
Discussion about this post