തിരുവനന്തപുരം: ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കാനുള്ള ബിൽ നിയമസഭ പാസാക്കി. വിരമിച്ച ജഡ്ജിയെ ചാൻസലറായി നിയമിക്കാനുള്ള നിർദ്ദേശം തള്ളിയതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചതിനെ തുടർന്ന് പ്രതിപക്ഷത്തിന്‍റെ അഭാവത്തിലാണ് ബിൽ പാസാക്കിയത്. കഴിഞ്ഞ ബുധനാഴ്ചയാണ് ബിൽ നിയമസഭയിൽ അവതരിപ്പിച്ചത്. മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി പി രാജീവാണ് ബിൽ അവതരിപ്പിച്ചത്. അതേസമയം, ബിൽ തട്ടിക്കൂട്ടിയതാണെന്ന് പ്രതിപക്ഷം എതിർപ്പ് ഉന്നയിച്ചിരുന്നു.
ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കി ആ സ്ഥാനത്ത് വിദ്യാഭ്യാസ വിദഗ്ധരെയോ വിവിധ മേഖലകളിൽ വൈദഗ്ധ്യമുള്ളവരെയോ നിയമിക്കുക എന്നതാണ് ബില്ലിന്‍റെ ഉള്ളടക്കം. ചാൻസലർ തസ്തികയിലേക്കുള്ള നിയമനം അഞ്ച് വർഷത്തേക്കായിരിക്കും. മോശം പെരുമാറ്റ ആരോപണങ്ങളോ മറ്റ് പ്രശ്നങ്ങളോ ഉണ്ടായാൽ ചാൻസലറെ തൽസ്ഥാനത്ത് നിന്ന് നീക്കാനും ബിൽ സർക്കാരിന് അധികാരം നൽകുന്നു.
Discussion about this post