തിരുവനന്തപുരം: മാന്‍ഡസ് പ്രഭാവത്തില്‍ കേരളത്തിലും മഴ ശക്തമായി തുടരുന്നു. ഏറ്റവും ഒടുവിലായി കാലവസ്ഥ കേന്ദ്രം നല്കുന്ന അറിയിപ്പ് പ്രകാരം അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തില്‍ ഒമ്പത് ജില്ലകളില്‍ മഴ ശക്തമായി തുടരുമെന്നാണ് വ്യക്തമാകുന്നത്. ഏഴ് മണിക്ക് പുറത്തിറക്കിയ അറിയിപ്പ് പ്രകാരം അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്കാണ് സാധ്യത.
ഇതിനൊപ്പം മണിക്കൂറില്‍ 40 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. തലസ്ഥാനമടക്കമുള്ള അഞ്ച് ജില്ലകളില്‍ കാര്യമായ മഴയ്ക്ക് സാധ്യതയില്ലെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്.
അതിനിടെ കനത്ത മഴയില്‍ ഇരിങ്ങാലക്കുട കല്ലടയില്‍ മതില് ഇടിഞ്ഞ് വീണു. കോട്ട പടി സതീഷിന്റെ മതിലാണ് പൂര്‍ണ്ണമായും തകര്‍ന്ന് വീണത്. കാന നിര്‍മ്മാണത്തിനായി മതിലിനോട് ചേര്‍ന്ന് മണ്ണ് നീക്കം ചെയ്തിരുന്നു. കനത്ത മഴയില്‍ മതില് തകര്‍ന്ന് വീഴുകയായിരുന്നു.
Discussion about this post