അഹമ്മദാബാദ്: ഗുജറാത്തിലെ ഗാന്ധിധാം മണ്ഡലത്തില്‍ പരാജയപ്പെട്ട കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഭാരത് സോളങ്കി ആത്മഹത്യാ ശ്രമം നടത്തി. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ കൃത്രിമം നടന്നെന്ന് ആരോപിച്ചായിരുന്നു ഭാരത് സോളങ്കിയുടെ ആത്മഹത്യാ ഭീഷണി. കഴുത്തില്‍ കുരുക്കിട്ട് തൂങ്ങാന്‍ ശ്രമിച്ച സോളങ്കിയെ പ്രവര്‍ത്തകര്‍ ഇടപെട്ട് പിന്തിരിപ്പിച്ചു.
https://youtu.be/PrUtNEx5ekA
വോട്ടിംഗ് ബൂത്തിലേക്ക് ഇവിഎമ്മുകള്‍ കൊണ്ടുവന്നപ്പോള്‍ കൃത്യമായി സീല്‍ ചെയ്തിരുന്നില്ലെന്ന് സോളങ്കി ബിജെപിയെ കുറ്റപ്പെടുത്തി. കൂടാതെ, ചില ഇവിഎമ്മുകളില്‍ സര്‍ക്കാരിന്റെ അംഗീകൃത ഒപ്പ് പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു. ബൂത്തില്‍ ധര്‍ണ നടത്തി ഇവിഎം വിഷയത്തില്‍ അമര്‍ഷം പ്രകടിപ്പിക്കുകയും ചെയ്തു.
എല്ലാ സീറ്റിലും താമര തരംഗം ആഞ്ഞടിച്ച ഗുജറാത്തില്‍ ചരിത്രത്തിലെ മികച്ച പ്രകടനവുമായി ബിജെപി തുടര്‍ച്ചയായ ഏഴാം തവണയും അധികാരമുറപ്പിച്ചു. പോള്‍ ചെയ്ത വോട്ടിന്റെ 53 ശതമാനവും കയ്യടക്കിയ ബിജെപി 182 സീറ്റില്‍ 152 ലും വ്യക്തമായ ലീഡ് നേടി. 13 ശതമാനം വോട്ടും 6 സീറ്റുകളുമായി ആം ആദ്മി പാര്‍ട്ടി സാന്നിധ്യമറിയിച്ച ഗുജറാത്തില്‍ കോണ്‍ഗ്രസ് തകര്‍ന്നു തരിപ്പണമായി. വോട്ട് ശതമാനത്തിലും സീറ്റെണ്ണത്തിലും തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസ് 20 സീറ്റില്‍ ഒതുങ്ങി.
Discussion about this post