തിരുവനന്തപുരം : ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റുന്ന ചാന്സ്ലര് ബില്‍ അവതരണത്തിന് ഗവര്‍ണറുടെ അനുമതി. ഇംഗ്ലീഷ് പരിഭാഷയില്‍ ഉള്ള ബില്ലിനാണ് ഗവര്‍ണര്‍ അനുമതി നല്‍കിയത്. ഇംഗ്ലീഷ് പരിഭാഷയില്‍ ഉള്ള ബില്‍ അവതരണത്തിന് ഗവര്‍ണറുടെ മുന്‍കൂര്‍ അനുമതി വേണം. എട്ട് സര്‍വ്വകലാശാല ചട്ടങ്ങള്‍ ഇംഗ്ലീഷിലാണ്. നാളെ സഭയില്‍ അവതരിപ്പിക്കുന്ന ബില്‍ 13 ന് പാസാക്കാന്‍ ആണ് സര്‍ക്കാര്‍ നീക്കം.
പതിഞ്ചാം കേരള നിയമ സഭയുടെ ഏഴാം സമ്മേളനം ഇന്നു തുടങ്ങി.14 സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തു നിന്ന് ഗവര്‍ണറെ മാറ്റാന്‍ ഉള്ള ബില്ലുകള്‍ ആണ് ഈ സമ്മേളനത്തിന്റെ സവിശേഷത. ഗവര്‍ണര്‍ സര്‍ക്കാര്‍ പോരും വിഴിഞ്ഞവും സഭയില്‍ വലിയ ചര്‍ച്ചയായി. ഗവര്‍ണറോടുള്ള സമീപനത്തില്‍ കോണ്‍ഗ്രസില്‍ നിന്ന് വ്യത്യസ്തമായി ലീഗിന് എതിര്‍പ്പ് ആണുള്ളത്. ലീഗ് നിലപാട് രാവിലെ ചേരുന്ന യുഡിഫ് പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തില്‍ ഉന്നയിക്കും. തരൂര്‍ വിവാദം തുടരുന്നതിലും ലീഗിന് അസംതൃപ്തി ഉണ്ട്. പ്രതിപക്ഷ നിരയിലെ ഭിന്നത സഭയില്‍ ഭരണ പക്ഷം ആയുധമാക്കും.
Discussion about this post