ഡല്‍ഹി: അവയവ മാറ്റ ചട്ടങ്ങളില്‍ വിവിധ സംസ്ഥാനങ്ങളിലെ നിയമങ്ങള്‍ ഏകോപിപ്പിക്കുന്ന കാര്യം പരിഗണിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തോട് സുപ്രീം കോടതി . 2014 ലെ അവയവമാറ്റ നിയമത്തില്‍ ഉള്‍പ്പെടാത്ത സംസ്ഥാനങ്ങളുടെ നിയമങ്ങള്‍ ഏകോപിപ്പിക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കണമെന്നാണ് നിര്‍ദ്ദേശം. കേന്ദ്ര നിയമവുമായി ബന്ധപ്പെട്ട് സംസ്ഥാന നിയമങ്ങള്‍ ഏകോപിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജിയിലാണ് നടപടി.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. അവയവമാറ്റ ശസ്ത്രക്രിയകള്‍ അടിയന്തിരമായി ആവശ്യമുള്ള രോഗികള്‍ക്ക് പലപ്പോഴും വിവിധ സംസ്ഥാനങ്ങളിലെ വ്യത്യസ്ത നിയന്ത്രണങ്ങള്‍ കാരണം നടപടിക്രമങ്ങളില്‍ വലിയ കാലതാമസം നേരിടുന്നു. ഈ കാലതാമസം നിരവധി ആളുകളുടെ ജീവന് തന്നെ ഭീഷണിയാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
‘ഗിഫ്റ്റ് ഓഫ് ലൈഫ് അഡ്വഞ്ചര്‍ ഫൗണ്ടേഷന്’ എന്ന സംഘടന സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ച് അവയവമാറ്റ നിയമങ്ങള്‍ക്ക് ഒരു പൊതുസ്വഭാവം കൊണ്ടുവരേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയത്.
Discussion about this post