ഡിസംബര്‍ ഏഴ് ബുധനാഴ്ച മുതല്‍ ഡിസംബര്‍ 10 ശനിയാഴ്ച വരെ ഖത്തറില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഖത്തര്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്ത് ഇടവിട്ട സമയങ്ങളില്‍ വ്യത്യസ്ത തീവ്രതയില്‍ മഴ പെയ്യാനുള്ള സാധ്യതയുമുണ്ട്. അതേസമയം, ഇത് ചില സമയങ്ങളില്‍ ഇടിമിന്നലായി മാറാം. ഈ കാലയളവില്‍, ആറ് മുതല്‍ 16 നോട്ട് വേഗതയില്‍ തെക്ക് കിഴക്ക് നിന്ന് വടക്കുകിഴക്കന്‍ ഭാഗത്തേക്ക് കാറ്റ് വീശും. ചില സമയങ്ങളില്‍, ഇടിമിന്നലോട് കൂടിയ മഴയ്‌ക്കൊപ്പം 25 നോട്ട് വരെ ഉയരാനും സാധ്യതയുണ്ട്. ഡിസംബര്‍ 10 ശനിയാഴ്ച കാറ്റ് വടക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങുന്നതിനാല്‍ താപനില കുറയാന്‍ സാധ്യതയുണ്ട്. കാലാവസ്ഥയിലെ തുടര്‍ന്നുള്ള വ്യതിയാനം അല്‍-മര്‍ബഅന്നി സീസണുമായി പൊരുത്തപ്പെടുന്നു. ഇത് ഏകദേശം 40 ദിവസം നീണ്ടുനില്‍ക്കുന്നു.
Discussion about this post