നടി ഹൻസിക മോത്ത്‌വാനിയും സുഹൃത്ത് സൊഹേൽ കതുരിയയും വിവാഹിതരായി. ഞായറാഴ്ച ജയ്പൂരിലെ മുണ്ടോട്ട കോട്ടയിൽ വച്ചായിരുന്നു വിവാഹം. നടിയുടെ സുഹൃത്തുക്കളും അടുത്ത കുടുംബാംഗങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു. ചടങ്ങിനായി വ്യാഴാഴ്ചയാണ് നടിയും കുടുംബവും മുംബൈയിൽ നിന്ന് പുറപ്പെട്ടത്. വെള്ളിയാഴ്ച നടന്ന മെഹന്ദിയുടെയും സംഗീതിന്‍റെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ഹൻസികയും സൊഹേലും കഴിഞ്ഞ രണ്ട് വർഷമായി ഇവന്‍റ് മാനേജ്മെന്‍റ് കമ്പനി നടത്തി വരികയായിരുന്നു. ഈ പരിചയമാണ് വിവാഹത്തിലേക്ക് നയിച്ചത്. പാരീസിലെ ഈഫൽ ടവറിന് മുന്നിൽ വച്ച് സൊഹേൽ തന്നോട് വിവാഹാഭ്യർത്ഥന നടത്തുന്ന ചിത്രവും ഹൻസിക പങ്കുവച്ചിരുന്നു.
ഹൃതിക് റോഷൻ നായകനായ കോയി മിൽ ഗയ എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് ഹൻസിക സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ദേശമുദുരു എന്ന തെലുങ്ക് ചിത്രത്തിൽ നായികയായി അഭിനയിച്ചു. പിന്നീട് ഹിന്ദി സിനിമകളിലും അഭിനയിച്ചു. എന്നിരുന്നാലും, ഹിമേഷ് രേഷാമിയ നായകനായി അഭിനയിച്ച ആപ്ക സുരൂർ എന്ന ചിത്രത്തിലൂടെയാണ് ഹൻസിക പ്രേക്ഷകരുടെ ശ്രദ്ധ നേടിയത്. 2008 ൽ കന്നഡയിൽ നായികയായി അഭിനയിച്ചു. തമിഴ്, തെലുങ്ക് സിനിമകളിലും സജീവമാണ് നടി.
https://youtu.be/OI-r1Ham8N4
Discussion about this post