ദോഹ: ഖത്തര്‍ ലോകകപ്പില്‍ ഓസ്ട്രേലിയക്കെതിരെ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്ക്കുമ്പോള് അര്‍ജന്റീന ആരാധകര്‍ക്ക് നിരാശ. കഴിഞ്ഞ മത്സരത്തില്‍ പരിക്കേറ്റ ഏയ്ഞ്ചല്‍ ഡി മരിയ ആദ്യ ഇലവനില്‍ ഉണ്ടാകില്ലെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. താരം കളിക്കാന്‍ സാധ്യതയില്ലെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മൂന്ന് മത്സരങ്ങളിലും എയ്ഞ്ചല്‍ ഡി മരിയയുടെ പ്രകടനം നിര്‍ണായകമായിരുന്നു.
ഇന്ന് പ്രീ ക്വാര്‍ട്ടറില്‍ ഓസ്ട്രേലിയയെ നേരിടാനൊരുങ്ങുമ്പോള്‍ അര്‍ജന്റീനയുടെ പ്രധാന ആശങ്കയും ഡി മരിയ തന്നെയാണ്. പോളണ്ടിനെതിരായ മത്സരത്തിലെ 59-ാം മിനിറ്റില്‍ ഡി മരിയയെ തിരിച്ചുവിളിച്ചിരുന്നു. തുടയിലെ പേശികള്‍ക്ക് ക്ഷതമേറ്റെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. എന്നാല്‍ പരിക്ക് ഗുരുതരമല്ലെന്നും താരത്തെ മാറ്റാന്‍ സാധ്യതയില്ലെന്നുമാണ് വിദേശ മാധ്യമങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
Discussion about this post