കാസര്‍കോട്: കാസര്‍കോട് കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് യുവാക്കള്‍ മരിച്ചു. നീലേശ്വരം ചോയംകോട് മഞ്ഞളംകാടാണ് വാഹനാപകടം ഉണ്ടായത്. കരിന്തളം സ്വദേശി ശ്രീരാഗ്, കൊന്നക്കാട് സ്വദേശി അനീഷ്, കുമ്പളപ്പള്ളിയിലെ കിഷോര്‍ എന്നിവരാണ് മരിച്ചത്. ഒരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടകരയിലേക്ക് ചെങ്കല് കൊണ്ടുപോവുകയായിരുന്ന ലോറിയും യുവാക്കള്‍ സഞ്ചരിച്ച ഓര്‍ട്ടോ കാറും തമ്മില്‍ രാത്രി എട്ടരയോടെയാണ് കൂട്ടിയിടിച്ചത്. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.
Discussion about this post