ന്യൂഡല്‍ഹി: വടക്കന്‍ ഡല്‍ഹിയിലെ മല്‍ക്ക ഗഞ്ച് മേഖലയില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ റോഡ് ഷോയ്ക്കിടെ എം.എല്‍.എ. ഉള്‍പ്പെടെ 20 എഎപി നേതാക്കളുടെ മൊബൈല്‍ ഫോണുകള്‍ മോഷണം പോയി. കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള മുനിസിപ്പല്‍ കോര്പ്പറേഷന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് സംഭവം.
https://youtu.be/hVamAHjZ3Z4
എഎപി എംഎല്‍എ അഖിലേഷ് ത്രിപാഠി, എഎപി നേതാവ് ഗുഡ്ഡി ദേവി, എംഎല്‍എ സോംനാഥ് ഭാരതിയുടെ സെക്രട്ടറി എന്നിവര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്എൊര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. 250 വാര്‍ഡുകളുള്ള എംസിഡിയിലേക്കുള്ള തിരഞ്ഞെടുപ്പ് ഡിസംബര്‍ 4നാണ് നടക്കുക. ഡിസംബര്‍ 7നാണ് വോട്ടെണ്ണല്‍.
Discussion about this post