ആലപ്പുഴ: എസ്എന്‍ഡിപി യൂണിയന് സെക്രട്ടറിയായിരുന്ന കെ.കെ. മഹേശന്റെ മരണത്തില്‍ ഒന്നാം പ്രതിയാക്കി മാരാരിക്കുളം പൊലീസ് കേസെടുത്തകില് മറുപടിയുമായി വെള്ളാപ്പള്ളി നടേശന്. കോടതിയെ തെറ്റിദ്ധരിപ്പിച്ച് നേടിയ ഉത്തരവിന്റെ കാരണത്താലാണ് കേസ്.
ആത്മഹത്യ ചെയ്തതെന്ന് കണ്ടെത്തി കേസാണിത്. തന്നെയും മകനെയും എസ്എന്‍ഡിപി നേത്യത്വത്തില്‍ നിന്ന് മാറ്റുന്നതിന് വേണ്ടി നടപ്പാക്കിയ പരാതിയിലാണ് ഈ കേസെന്ന് വെള്ളാപ്പള്ളി പറഞ്ഞു. മഹേശന് പല തട്ടിപ്പും നടത്തി.കേസില്‍ കുരുങ്ങുമെന്നായപ്പോള്‍ ആത്മഹത്യ ചെയ്തതാണ്.
https://youtu.be/hVamAHjZ3Z4
ഇതിന് താന്‍ എന്ത് പിഴച്ചു. ഒന്നുമല്ലാതിരുന്ന മഹേശനെ വളര്‍ത്തിയത് താനാണെന്നും വെളളാപ്പള്ളി പറഞ്ഞു. മാനേജര്‍ കെ എല്‍ അശോകന്, തുഷാര്‍ വെള്ളാപ്പള്ളി എന്നിവരാണ് കേസിലെ രണ്ടും മൂന്നും പ്രതികള്‍. ഗൂഢാലോചന, ആത്മഹത്യ പ്രേരണ ഉള്‍പ്പടെയുള്ള വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
ആലപ്പുഴ ജൂഡിഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മാജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദേശ പ്രകാരമാണ് കേസ് എടുത്തത്. മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ കെ കെ മഹേശനെ പ്രതിയാക്കിയതിന് പിന്നില്‍ വെള്ളാപ്പള്ളി നടേശന്, തുഷാര്‍ വെള്ളാപ്പള്ളി, കെ എല്‍ അശോകന് എന്നിവര്‍ ഗൂഢാലോചന നടത്തിയെന്നാണ് എഫ്ഐആറില്‍ പറയുന്നത്.
പ്രതികള്‍ കെ കെ മഹേശനെ മാനസിക സമ്മര്‍ദ്ദത്തിലാക്കിയെന്നും എഫ്ഐആറില്‍ പറയുന്നു.കെകെ മഹേശന്റെ കുടുംബം നല്കിയ ഹര്‍ജിയിലാണ് നടപടി.
Discussion about this post