റാസല്‍ഖൈമ: യുഎഇയിലെ റാസല്‍ഖൈമയില്‍ ഒരു ബീച്ചില്‍ മുങ്ങിത്താഴാന്‍ തുടങ്ങിയ രണ്ട് കുട്ടികളെ രക്ഷപ്പെടുത്തിയ പ്രവാസിയെ ആദരിച്ച് പൊലീസ്. പതിമൂന്നും പതിനാലും വയസ്സ് പ്രായമുള്ള സഹോദരങ്ങളെയാണ് ഹിഷാം ബെന്‍ല്‍ഹജ് എന്ന അറബ് വംശജനായ പ്രവാസി രക്ഷിച്ചത്. പ്രവാസിയുടെ ധീരതയെ റാസല്‍ഖൈമ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ അലി അബ്ദുല്ല ബിന്‍ അല്‍വാന്‍ അല്‍ നുഐമി ആദരിച്ചു.
മനുഷ്യത്വവും ധീരതയും നിറഞ്ഞ പ്രവൃത്തിയാണ് ഹിഷാമിന്റേതെന്നും അഭിമാനാര്‍ഹമാണെന്നും മേജര്‍ ജനറല്‍ അലി അബ്ദുല്ല ബിന്‍ അല്‍വാന്‍ അല്‍ നുഐമി പറഞ്ഞു. സ്നേഹത്തിന്റെയും സഹകരണത്തിന്റെയും സന്ദേശമാണ് ഇതിലൂടെ സമൂഹത്തിന് പകരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹിഷാമിനെ ആദരിച്ചതിലൂടെ ഇതുപോലെയുള്ള നല്ല കാര്യങ്ങള്‍ ചെയ്യാന്‍ സമൂഹത്തെ റാസല്‍ഖൈമ പൊലീസ് പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു
Discussion about this post