ഖത്തറിൽ നടക്കുന്ന ലോക ഫുട്ബോളർ മത്സരത്തോടനുബന്ധിച്ച് അവതരിപ്പിക്കുന്ന ‘ഖത്തര്‍ സ്ക്വാഡ്’ എന്ന മ്യൂസിക് വീഡിയോ ആൽബം സൈന മ്യൂസിക്ക് റിലീസ് ചെയ്തു. മനു മഞ്ജിത്ത് എഴുതിയ വരികൾക്ക് കൈലാസ് മേനോൻ സംഗീതം പകരുന്ന ഗാനങ്ങൾ നിരഞ്ജ് സുരേഷ്, സേബ ടോമി എന്നിവർ ആലപിക്കുന്നു.
അസ്ക്കർ അലിയെ പ്രധാന കഥാപാത്രമാക്കി. ഫൈസല്‍ ഫാസിലുദ്ദീൻ സംവിധാനം ചെയ്യുന്ന ഈ മ്യൂസിക് വീഡിയോ ആൽബത്തിന്റെ ഛായാഗ്രഹണം ഡോണ്‍ പോള്‍ പി നിർവ്വഹിക്കുന്നു.
എഡിറ്റിംഗ് – ജസ്സാല്‍ സഹീര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ – സാബു മോഹന്‍, കലാസംവിധാനം – ഷാരോണ്‍ ഫിലിപ്പ്, കൊറിയോഗ്രാഫര്‍ – ഷെറൂഖ് ഷെരീഫ്, മേക്കപ്പ് – ജിത്തു പയ്യന്നൂര്‍, കളറിസ്റ്റ് – ബിലാല്‍ റഷീദ്, വിഎഫ്എക്സ് – സോനു സോമന്, അഫ്രിന്, പ്രൊഡക്ഷന്‍ കണ്ട്രോളര്- അന്‍ഷാദ് ഖാന്, അസോസിയേറ്റ് ഡയറക്ടര്‍മാര്‍- വിഘ്നേഷ് അനില്‍കുമാര്‍, ഷിഹാന്‍ മുഹമ്മദ്, അസിസ്റ്റന്റ് എഡിറ്റര്‍-ശ്രീകാന്ത് സജീവ്, മാര്‍ക്കറ്റിംഗ് ഡയറക്ടര്‍-അബയ് കൃഷ്ണ, വസ്ത്രാലങ്കാരം- പ്രീതി സണ്ണി, അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍- മുഹമ്മദ് റാസിക്ക്, ഫാറൂക്ക് സൈൻ,വിഎഫ്എക്സ്- സോനു സോമന്, സരീഷ് അഫ്രിന്.
Discussion about this post