മലയാളികളുടെ പ്രിയ നടിയാണ് മഞ്ജു വാര്യര്‍. പതിറ്റാണ്ടുകള്‍ നീണ്ട തന്റെ അഭിനയ ജീവിതത്തില്‍ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെയാണ് മഞ്ജു മലയാളികള്‍ക്ക് സമ്മാനിച്ചത്. ഒരിടവേളക്ക് ശേഷം ഹൗ ഓള്‍ഡ് ആര് യു എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തിയ മഞ്ജു ഇപ്പോള്‍ തമിഴ് സിനിമാ മേഖലയിലും സജീവമാണ്. അഭിനേത്രി എന്നതിന് പുറമെ താനൊരു മികച്ച ഗായിക കൂടിയാണെന്ന് നടി പലപ്പോഴും തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ താന്‍ പുതിയൊരു ചിത്രത്തിനായി പാട്ട് പാടുന്നുവെന്ന് അറിയിച്ചിരിക്കുകയാണ് മഞ്ജു വാര്യര്‍.
അജിത് നായകനായി എത്തുന്ന തമിഴ് ചിത്രം തുനിവിലാണ് മഞ്ജു വാര്യര്‍ ഗായികയാകുന്നത്. മഞ്ജു വാര്യര്‍ തന്നെയാണ് ചിത്രത്തിലെ നായികയും. നടി ആദ്യമായി ആലപിക്കുന്ന തമിഴ് ഗാനം കൂടിയായിരിക്കും ഇത്. ജിബ്രാന് ആണ് ഗാനത്തിന് സംഗീതം നല്‍കുന്നത്. തുനിവില്‍ പാട്ട് പാടാന്‍ അവസരം ലഭിച്ചതില്‍ സന്തോഷവതിയാണെന്ന് മഞ്ജു വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
Discussion about this post