റിയാദ്: ലോകകപ്പ് ഫുട്ബോളില്‍ അര്‍ജന്റീനക്കെതിരെ ഇന്നലെ നടന്ന മത്സരത്തില്‍ സൗദി ഗോള്‍കീപ്പര്‍ മൊഹമ്മദ് അല്‍ ഒവൈസുമായി കൂട്ടിയിടിച്ച് നെഞ്ചിനും വയറിനും തലയിലും ഗുരുതരമായി പരിക്കേറ്റ യാസിര്‍ അല്‍ ഷഹ്റാനിയെ വിദഗ്ധ ചികിത്സക്കായി റിയാദിലെത്തിച്ചു. ദോഹയിലെ ഹമദ് മെഡിക്കല്‍ സിറ്റിയില്‍നിന്ന് ബുധനാഴ്ച രാവിലെ റിയാദിലെ നാഷണല്‍ ഗാര്‍ഡ് ആശുപത്രിയിലെത്തിച്ച ഷഹ്റാനിയെ അടിയന്ത്ര ശസ്ത്രക്രിയക്ക് വിധേയനാക്കിയെന്നും സൗദി ഫുട്ബോള്‍ ടീം ട്വീറ്റ് ചെയ്തു.
Discussion about this post